-
Ummul Qura Orphanage
ബഹുമാന്യരെ അസ്സലാമു അലൈകും
മൂന്നു പതിറ്റാണ്ട് മുമ്പ് നിസ്വാർത്ഥരായ ദീനി സേവകരാൽ ആരംഭം കുറിച്ച ഉമ്മുൽ ഖുറാ: അതിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ താണ്ടിയ കല്പടവുകൾ അനുസ്മരിക്കുന്നതോടൊപ്പം കൂടെ നിന്ന് സഹായിച്ച സഹകരിച്ച ഓരോരുത്തർക്കും അർഹമായ പ്രതിഫലം അള്ളാഹു നൽകുമാറാകട്ടെ (ആമീൻ) എന്ന് ദുആ : ചെയ്യുന്നു
-
1) ഉമ്മുൽഖുറാ യതീംഖാന : ഉമ്മുൽഖുറയുടെ പ്രാഥമീക സ്ഥാപനമായ യത്തീംഖാന അനാഥരുടെയും അഗതികളുടെയൂം സംരക്ഷെണം ഏറ്റെടുത്തുകൊണ്ട് അവർക് മത വിദ്യാഭാസവും ഭവ്‌തിക വിദ്യാഭാസവും നൽകി അവരെ സമൂഹത്തിനു ഉപകാരമുള്ള ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുന്നു
-
.2) ഉമ്മുൽ ഖുറാ ബനാത്ത് യതീംഖാന: തങ്ങളുടെ പെൺകുട്ടികളുടെ സുരക്ഷിതത്വം ഓർത്ത് വിഷമിക്കുന്ന മാതാപിതാക്കളുടെ അത്താണിയായി ഉമ്മുൽ ഖുറാ ബനാത്ത് യതീംഖാന: മാറി എന്നതിൽ സന്തോഷമുണ്ട് (അൽഹംദുലില്ലാഹ്) അവരുടെ വിദ്യാഭ്യാസ കാര്യങ്ങളിൽ ഒരു വീഴ്ചയും വരുത്താതെ വ്യക്തിത്വമുള്ള കുടുംബിനികൾ ആക്കി വളർത്തിയെടുക്കുന്നു, കൂടാതെ കമ്പ്യൂട്ടർ തയ്യൽ പരിശീലനവും നൽകുന്നു.
-
3) ഉമ്മുൽ ഖുറ മദ്രസ: ഉമ്മുൽ ഖുറ യുടെ കുട്ടികൾക്ക് മതവിദ്യാഭ്യാസം നൽകുന്നതിന്റെ ഭാഗമായി സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന്റെ അംഗീകാരത്തോടെ നല്ല രീതിയിലുള്ള മദ്രസ സംവിധാനം ഒരുക്കിയിരിക്കുന്നു.
-
4) ഉമ്മുൽ ഖുറ മാര്യേജ് ഫോറം: യതീംഖാന: യിലെതുൾപ്പെടെ അർഹരായ പെണ്കുട്ടികളുടെ വിവാഹം ഉമ്മുൽ ഖുറ മാര്യേജ് ഫോറം ഏറ്റെടുത്തു എല്ലാ ചിലവും വഹിച്ച് നടത്തിക്കൊടുക്കുന്നു
-
5) ഉമ്മുൽ ഖുറ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് Womens (വഫിയ്യ & B. Com): ആധുനിക കാലഘട്ടത്തിലെ വെല്ലുവിളികളെ നേരിട്ട് കൊണ്ട് ഇസ്ലാമിക പ്രബോധന രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കുവാൻ പ്രാപ്തമായ രീതിയിൽ പെൺകുട്ടികളെ വളർത്തിയെടുക്കുന്ന പഠന സംവിധാനമാണ് "വഫിയ്യ". മത ഭൗതിക വിദ്യാഭ്യാസ മുറകൾ (കോമേഴ്‌സ് +1 മുതൽ B. Com Degree) വരേയുള്ള അഞ്ചുവർഷത്തെ സമുന്നയ വിദ്യാഭ്യാസ സംവിധാനം ഇന്ന് വിജയത്തിന്റെ പാതയിലാണ്. ഉമ്മുൽഖുറാ സിൽവർ ജൂബിലി നിറവിൽ സമൂഹത്തിന്റെ മുന്നിലേക്ക് വയ്ക്കുന്ന അതിവിപുലമായ ഒരു വിദ്യാഭ്യാസ സംരംഭമാണ് ഉമ്മുൽ ഖുറ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് വിമൻസ് (വഫിയ്യ & B. Com).
-
സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 87 കോളേജുകളുടെ കൂട്ടായ്മയായ CIC യിൽ ( കോഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജ്സ്) അഫിലിയേറ്റഡ് സ്ഥാപനമാണ് ഉമ്മുൽഖുറാ വഫിയ്യ കോളേജ്. ഇന്റർനാഷണൽ ഇസ്ലാമിക യൂണിവേഴ്സിറ്റി ലീഗിൽ അംഗത്വമുള്ള CIC, അതിന്റെ അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നടപ്പാക്കുന്നത് ഇന്റർനാഷണൽ ലെവലിൽ ഉള്ള പഠന സംവിധാനമാണ്.
-
നാളിതുവരെ ഉമ്മുൽ ഖുറ ഏറ്റെടുത്ത പദ്ധതികളുടെ വിജയം, അല്ലാഹുവിന്റെ തൃപ്തി ആഗ്രഹിച്ച് നിങ്ങൾ നൽകുന്ന ഉദാര സംഖ്യകളും, സംഭാവനകളും, സക്കാത്ത് ഫണ്ടുകളും മറ്റുമാണ്.ഇല്മിന്റെ (അറിവിന്റെ) മാർഗത്തിലുള്ള ധന, സമയ, ആരോഗ്യ വിനിയോഗം മറ്റ് എല്ലാത്തിനേക്കാളും പുണ്യകരമാണ്.വലിയ സാമ്പത്തിക ചെലവുള്ള ഈ സംരംഭത്തിന് ഏവരുടെയും നിസ്വാർത്ഥമായ സഹകരണങ്ങൾ അഭ്യർത്ഥിക്കുന്നു.
-